Sunday, November 10, 2013

രതി ശിൽ‌പങ്ങളുടെ ഗുട്ടൻസ്!!






"അല്ലിഷ്ടാ, ഇത്രേം വലിയ ഈ ഗോപുരത്തിൽ ഇത്രേം നെറയെ ശിൽപങ്ങൾ കൊത്തി വെച്ചിട്ടും നീയെന്തിനാ ആ ഒരു ശിൽപം മാത്രം ഫോക്കസ്‌ ചെയ്യുന്നേ...?"



"സിമ്പിൾ, അതൊരു രതി ശിൽപമാകുന്നു മകനേ......"



"ആ, അതന്നാ ഞാൻ പറഞ്ഞതും....നീ നന്നാവില്ലാ....!"



"ഒരു സംഷയം, ഈ ഒരു ഗോപുരത്തിൽ പതിനായിരക്കണക്കിന്‌ ശിൽപങ്ങൾ കൊത്തി വെച്ചിട്ടുണ്ട്‌...സേൻസർബോർഡിന്റെ കണക്കിൽ ക്ലീൻ യു സർട്ടീക്കറ്റ്‌ കൊടുക്കാൻ പറ്റിയവ....പിന്നെന്തിന്‌ അതിനിടയിൽ ഇങ്ങനെ ചുമ്മാ ഏ സർട്ടിഫിക്കറ്റ്‌ ശിൽപങ്ങളും കൂടെ തിരുകി വെയ്ക്കുന്നു ഈ ശിൽപികൾ...?"



"ഏ സർട്ടിഫിക്കറ്റ്‌ അല്ലാ...നല്ല ത്രിബിൾ എക്സ്‌ പീസുകളാ ചങ്ങായ്‌ ഇതൊക്കെ!...ഹല്ല ഇങ്ങേരല്ലേ കുറച്ചീസം മുന്നേ ശിൽപികളുടേം ചിത്രകാരന്മാരുടേം ബ്ലോഗർമാരുടേമൊക്കെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെക്കുറിച്ച്‌ അഹോരഘോരഗീർവ്വ്വാണം സമ്പ്രേഷേപണം ചെയ്തിരുന്നത്‌...?"


"കാര്യം ശരി, എന്നാലും എല്ലാത്തിനും ഒരു ലോജിക്‌ വേണമല്ലോ....?"

"ദേണ്ടെ ഇരിക്കുന്നു ലോജിക്‌ ചോദിക്കാൻ പറ്റിയ ആൾ.....നിന്റെ ഹമ്പിയുടെ കഥാകാരൻ....നെഞ്ചത്ത്‌ തന്നെ കൊടുത്തൊ വെടി!"
ഠേ...ഠേ..." ഒറ്റവെടി.......

പക്ഷേ ഉത്തരം, ഇത്തരമൊരു പീരങ്കിയുണ്ടയായി തിരിച്ചു വരുമെന്ന് തീരെ നിരീച്ചില്ല!
"ഇടി കുടുങ്ങാതിരിക്കാനെക്കോണ്ട്‌ അപ്പീ......!!!!!!!"

ഹെന്റമ്മേ...... ഇടീം ഈ വെടീം തമ്മിലെന്തു ബന്ധം....???!!
"അതോ..... പറയാം, ഈ ഇടിമിന്നലിന്റെ കണ്ട്രോൾ റൂമിലിരുന്ന് "ആ.... അവിടെ ഇടിവെട്ടട്ടേയ്‌.....ഇവിടെ കാറ്റടിക്കട്ടേയ്‌, ലതിന്നപ്പുറത്ത്‌ മഴ പെയ്യട്ടേയ്‌ എന്നൊക്കെ കൽപിച്ചരുളുന്ന ദേവനാര്‌...? (ദേവൻ പിള്ളയല്ല! ഇത്‌ വിരൂപാക്ഷന്റെ അമ്പലത്തിലെ കാര്യമായതോണ്ട്‌ ഉത്തരം മതം തിരിച്ച്‌ പറയണം!)
"ശരി..ദേവേന്ദ്രൻ!"

"അങ്ങേർ കാസനോവ അച്ചായന്റേയും പിന്നെ ബിൽ ക്ലിന്റന്റേയും ഷെയിൻ വോണിന്റെയുമൊക്കെ വകയിലൊരു വെല്യമ്മാവനാവും എന്നറിയാമോ...?"



"പറഞ്ഞു കേട്ടിട്ടുണ്ട്‌...ഒരു ഗോച്ച്‌ ഗള്ളനാ ടി വേന്ദ്രനെന്ന്!!"



"അതന്നെ....അങ്ങേർ പാതിരാത്രിയിൽ വേലി, മതിൽ എന്നിവ ചാടിക്കടക്കൽ, അടുക്കള വാതിൽ കുത്തിത്തുറക്കൽ, സുന്ദരിപ്പെണ്ണുങ്ങളുമായുള്ള ഗുസ്തി പിടുത്തം, ഓടിത്തൊട്ട്‌ കളി, അഥവാ ആരേലും കണ്ടു പോയാൽ മുന്നും പിന്നും നോക്കാതെയുള്ള ക്രോസ്സ്‌ കണ്ട്രി റേസ്‌ എന്നീ സ്പോർറ്റ്‌സ്‌ ഇനങ്ങളിൽ ഭയങ്കര കമ്പക്കാരനാകുന്നു..."
"ഏതോ ഒരു മുനിക്ക്‌ ടിയാന്റെ ഈ സ്പോർട്സ്‌ കണ്ട്‌ ഇഷ്ടം പെരുത്തിട്ട്‌ ശരീരം മുഴുവൻ കപ്പും തൂക്കിയിട്ട്‌ കൊടുത്തില്ലായിരുന്നോ ഒരിക്കെ....അതിരിക്കട്ടെ അതും ഈ ശിൽപങ്ങളും തമ്മിൽ....."
"പറഞ്ഞു തീരട്ടെ.....എന്നു വെച്ചാൽ ഈ ഒരു കലയിൽ അസാമാന്യ കമ്പമുള്ള കമ്പക്കെട്ട്‌ ദേവേന്ദ്രൻ, നല്ല പച്ചയ്ക്ക്‌ ലതൊക്കെ കൊത്തിവെച്ച ഗോപുരോ മതിലോ ഒക്കെ കണ്ടാൽ, അതൊക്കെ ഇടിവെട്ടി നശിച്ചു പോകാൻ സമ്മതിക്കുമോ..... ഹല്ല, നീ തന്നെ പറ! അതാ അതിന്റെ ഗുട്ടൻസ്‌.....!!!!!"

ചോദിച്ച ഞാൻ ഫ്ലാറ്റ്‌.........!!

"അപ്പോ മാഷേ നല്ല ഉശിരൻ ഇടീം മിന്നലും തകർക്കുന്ന രാത്രിയിൽ അർജുനൻ ഫാൽഗുനൻ....ജപിച്ച്‌ പുതപ്പിനുള്ളിൽ ചുരുളിന്നേലും നല്ലത്‌ ഇടിവെട്ടാതിരിക്കാൻ നല്ല......"

"ആയ്യയ്യേ...ച്ഛെ ച്ഛെച്ഛേ.....വൃത്തികേട്‌ പറയാതെ......! ഹല്ലേലും ഈ കല്ല്യാണം പോലും കഴിക്കാത്ത എന്നെപ്പോലുള്ള പാവങ്ങൾ എന്തു ചെയ്യും...?!"

"ആ..സ്വയരക്ഷയ്ക്ക്‌ വേണ്ടി ഒരാളെ കൊന്നാൽ പോലും കുഴപ്പമില്ല....പിന്നല്ലേ ഇത്‌!"

"ഹൂശ്‌...എനിയെന്നാണാവോ ഇടീം വെട്ടി ഒന്നു മഴപെയ്യുക.....!!!"

ഹല്ല...ഒന്നാലോചിച്ചാൽ സംഗതി ശരിയാണ്‌! വെടിക്കെട്ടിനിടയ്ക്ക്‌ ഇടിവെട്ടിച്ചത്തുപോയ ആരെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ നമ്മളിതുവരെ?! !!!

4 comments:

Physel said...

ഹല്ല...ഒന്നാലോചിച്ചാൽ സംഗതി ശരിയാണ്‌! വെടിക്കെട്ടിനിടയ്ക്ക്‌ ഇടിവെട്ടിച്ചത്തുപോയ ആരെക്കുറിച്ചെങ്കിലും കേട്ടിട്ടുണ്ടോ നമ്മളിതുവരെ?!

Anonymous said...
This comment has been removed by a blog administrator.
hi said...

ഹഹ..അത് കലക്കന്‍ കണ്ടുപിടുത്തം ആണല്ലോ... ഞാനും അങ്ങനെ ചത്തവരെ കുറിച്ച് കേട്ടിട്ടില്ല

Emma said...

Nice Article!
Trekking Places
Travel North India
Rainy Places