സത്യമായും ഇത് കളരിക്ക് പുറത്തുള്ള ചവിട്ട്! കണ്ട് സഹിക്കാൻ മേലാഞ്ഞിട്ട് സത്യൻ അന്തിക്കാടിനെ ഒരിക്കൽ ഭള്ള് പറഞ്ഞതു ഇതിനു മുന്നേ ഈ ബ്ലോഗിൽ ഞാൻ ആകപ്പാടെ ചെയ്ത സിനിമാ പാതകം! (ഉൽപത്തിയെ മറക്കുന്നില്ല!). സൂകര പ്രസവം പോലെ മലയാളത്തിലിറങ്ങുന്ന ചവറുകളും അല്ലാത്തവയുമൊക്കെ കണ്ട് സമയാസമയങ്ങളിൽ അതിനു റിവ്യൂ എഴുതി എന്നെപോലെയുള്ളവരുടെ പണവും അതിനുമുപരി സമയവും പിന്നെ ക്ഷമയും സേവ് ചെയ്തു തരുന്ന ഹരിയെ പോലെയുള്ളവരെയൊക്കെ പൂവിട്ട് തൊഴണം! (എന്നിട്ടും ചിലതിനോക്കെ പോയി തല വെച്ചു കൊടുക്കും..ഈ അടുത്ത കാലത്ത് ലവ് ഇൻ സിംഗപോർ കണ്ടപ്പോഴുണ്ടായ ഭീകരാനുഭവം....!!!)പക്ഷേ ഭ്രമരത്തിനെ അങ്ങനങ്ങു വിടാൻ തോന്നിയില്ല!
"ജുറാസിക് പാർക്ക്" (1) എന്ന സ്പിൽബർഗ് സിനിമയുടെ ഓപണിംഗ് ഓർക്കുന്നുണ്ടാവും. ഇരുണ്ട തിരശ്ശീലയിൽ ആദ്യ ടൈറ്റിൽ തെളിയുമ്പോൾ അകമ്പടിയെത്തുന്ന ആ മുഴക്കം. ഹൃദയം വിറപ്പിക്കുന്ന ആ മുഴക്കത്തിന്റെ ആഘാതം ആ സിനിമ അവസാനിക്കുവോളവും പ്രേക്ഷകന്റെ കൂടെ തന്നെയുണ്ടായിരുന്നു. അത്രയ്ക്കും ആലോചിച്ചു ചിട്ടപ്പെടുത്തിയതായിരുന്നു അതിലെ ഓരോ ദൃശ്യ ഭാഗങ്ങളും! ഭ്രമരം എന്ന ബ്ലെസ്സി ചിത്രം നിരാശപ്പെടുത്തിയതും അവിടെയാണ്. പ്ലാനിംഗ്! ഒരു മന്ത്രസ്ഥായിയിൽ തുടങ്ങി പടിപടിയായി മുറുകി ഒടുക്കം ഒരു പൊട്ടിത്തെറിയിൽ അവസാനിക്കുന്ന ഒരു പാറ്റേൺ ഈ സിനിമയ്ക്കുണ്ടായിരുന്നെങ്കിൽ എന്ന് ശരിക്കും ആഗ്രഹിച്ചുപോയി ഈ പടം കണ്ടിറങ്ങിയപ്പോൾ!
ഒരു സസ്പെൻസ് ത്രില്ലർ എന്ന പട്ടമാണ് ഇതിന്റെ പരസ്യങ്ങളും ചില നിരൂപണങ്ങളും ഈ ചിത്രത്തിന് ചാർത്തിക്കൊടുത്തിരിക്കുന്നത്. ഭ്രമരം എന്ന ചിത്രം ശരിയായി പറഞ്ഞാൽ ഒരു സൈക്കോളജിക്കൽ ത്രില്ലർ എന്ന വിഭാഗത്തിൽ പെടുത്താമെന്നു തോന്നുന്നു. (ത്രില്ലർ എന്ന പദം ഇവിടെ ഉപയോഗിക്കാമോ എന്നും ഉറപ്പില്ല.) മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത, തികച്ചും വത്യസ്തമായ ഒരു കഥാ പശ്ചാത്തലം ഈ സിനിമയ്ക്ക് അവകാശപ്പെടാനാവില്ല! എന്നാൽ തികച്ചും സാധാരണമായ ഒരു സിനിമാ കഥാ തന്തുവിന് വളരെ അസാധാരണമായ ഒരു സിനിമാ ഭാഷ്യം കൊടുക്കാനുള്ള ആത്മാർത്ഥമായ ആ ഒരു ശ്രമമായിരുന്നു സത്യത്തിൽ ഈ ചിത്രത്തെ വത്യസ്തമായൊരു അനുഭവമാക്കേണ്ടിയിരുന്നത്.
എന്നാൽ മോഹൻലാൽ എന്ന നടനെ ഉപയോഗപ്പെടുത്തിയ രീതി, രണ്ടാം പകുതിയിലെ ആ യാത്രയുടെ ചിത്രീകരണം പിന്നെ പാശ്ചാത്തല സംഗീതം, ഇത്രയും ഭാഗങ്ങൾ ഒഴിച്ചു നിർത്തിയാൽ സിനിമയുടെ മറ്റു ഘടകങ്ങളോടും കഥാപാത്രങ്ങളോടും സംവിധായകൻ കാണിച്ച് അക്ഷന്തവ്യമായ അലംഭാവം ഒരു വേറിട്ട സിനിമ എന്ന തലത്തിലേക്കുയരുന്നതിൽ നിന്നും ഈ ചിത്രത്തെ പിറകോട്ട് വലിച്ചു എന്നു പറയുന്നതാവും ശരി.
ഒരു പ്രത്യേക സാഹചര്യത്തിൽ, ഏഴാം ക്ലാസിൽ തന്റെ കൂടെ പഠിച്ച ഉണ്ണി എന്ന സുഹൃത്തിനെ കാണാനെത്തുന്ന ശിവൻ കുട്ടിയിൽ നിന്നാണ് കഥ തുടങ്ങുന്നത്. ഒരൽപം കോമിക് ടച്ചോടെയുള്ള തുടക്കം...അക്ഷരമറിയാത്ത ഓട്ടോ ഡ്രൈവർ,കൈ വെള്ളയിൽ എഴുതിയ അഡ്ഡ്രസ് നോക്കുന്നതിനിടെ ശൃംഗരിക്കാൻ വരുന്ന വേശ്യ എന്നിങ്ങനെ നീളുന്ന ദൃശ്യങ്ങൾ! സിനിമ മൊത്തം കണ്ടു കഴിഞ്ഞ് ഒരു റീവൈൻഡ് നടത്തുമ്പോൾ,അസാധാരണമായ ഒരു ദൃശ്യാനുഭവമായി ഈ സിനിമ അനുഭവപ്പെടാതിരിക്കാനുള്ള കാരണങ്ങൾ ഈ ഓപണിംഗിൽ തന്നെ തുടങ്ങുന്നു. വേട്ടക്കാരൻ തന്റെ ഇരകളെയും കൊണ്ട് നടത്തുന്ന അസാധാരണമായ ആ യാത്രയുടെ ഒടുക്കം....ശരിക്കും പറഞ്ഞാൽ ആ ഒടുക്കത്തിൽ നിന്നാണ് ഈ ചിത്രം തുടങ്ങുന്നത് തന്നെ. അങ്ങിനെ വരുമ്പോൾ ഈ അവസാനത്തിന്റെ ഒരു തുടർച്ച ആവേണ്ടിയിരുന്നു ഈ സിനിമയുടെ ആരംഭം. ചിത്രത്തിന്റെ തുടക്കത്തിനെ അങ്ങിനെയൊരു അനുഭവമാക്കി മാറ്റുന്നതിൽ സംവിധായകൻ മനസ്സു വെച്ചില്ല എന്നത് സത്യം. തീഷ്ണമായൊരു വൈകാരികാഘാതത്തിലാണ് ആ കഥാപാത്രം വന്നിറങ്ങുന്നതെന്ന കാര്യം സംവിധായകൻ വിസ്മരിച്ചു എന്നു തോന്നിപ്പോകും വിധം സാധാരണമായ ദൃശ്യങ്ങൾ മാത്രമായിപ്പോയി അവ!
പക്ഷേ പൊടുന്നനെ സിനിമ ഉത്കണ്ഠയുടെ അടിയൊഴുക്കുകളിലേക്ക് എടുത്തെറിയപ്പെടുന്നു! നഗരത്തിൽ നടക്കുന്ന ബോംബ് സ്ഫോടനങ്ങൾ...ഓട്ടോറിക്ഷയിൽ അജ്ഞാതൻ വെച്ച ബോംബാണ് പൊട്ടിത്തെറിച്ചതെന്ന അഭ്യൂഹം...ഈ ഒരു ടെൻഷനിടയിൽ ഉണ്ണിയുടെ വീട്ടിൽ പ്രത്യക്ഷപ്പെടുന്ന ശിവൻ കുട്ടി... "ആണ്ണാറക്കണ്ണാ വാ വാ.." എന്ന പാട്ടിന്റെ അവതരണം... തുടർന്നു വരുന്ന റെയിൽവേ സ്റ്റേഷൻ യാത്ര..അങ്ങിനെ ഒരൊഴുക്കിലേക്ക് സിനിമ തെന്നിയിറങ്ങുന്ന നേരം നോക്കി സംവിധായകൻ ഒരൊറ്റ ബ്രേക്കാണ്!!! പിന്നെ വീണ്ടും ഒരു സാദാ മോഹൻലാൽ പടത്തിന്റെ കെട്ടിലും മട്ടിലുമാണ് ഇടവേള വരെ സിനിമ ഇഴയുന്നത്. അഭ്യാസം കാണിച്ച് കുട്ടികളെ സന്തോഷിപ്പിക്കൽ, കോഴി ബിരിയാണി വെക്കൽ ഇതൊക്കെയാണ് തുടർന്നു വരുന്ന കലാ പരിപാടികൾ! സിനിമയുടെ മൊത്തം ഒരു മൊമന്റം തന്നെ നശിപ്പിച്ചു കളഞ്ഞു ഈ രംഗങ്ങൾ! സിനിമയിലൂടെ പ്രേക്ഷകൻ അനുഭവിക്കേണ്ടതെന്താണ് എന്ന പ്രാഥമികമായ ഒരു ചോദ്യം സംവിധായകൻ കം തിരക്കഥാകൃത്ത് മറന്നു പോയിരിക്കുന്നു ഇവിടെ!
പക്ഷേ, ഇടവേളയ്ക്കു ശേഷം കുരുക്കിട്ടു പിടിച്ച ഇരകളേയും കൊണ്ട് ശിവൻ കുട്ടി നടത്തുന്ന ആയാത്ര....! അതിന്റെ ചിത്രീകരണം...! ബ്ലെസ്സി എന്ന സംവിധായകൻ യഥാർത്തത്തിൽ എന്താണ് എന്ന് ശരിക്കും അനുഭവിപ്പിച്ചു തരുന്നതായി ഈ രംഗങ്ങൾ. ഷോട്ട് ബൈ ഷോട്ട് ആയി പ്രേക്ഷകനെ ഭ്രമിപ്പിച്ചു കളയുന്ന ചിത്രീകരണ ശൈലി. മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ അങ്ങേയറ്റം അളന്നെടുക്കുന്ന പ്രകടനം. അതുവരെ ആവറേജ് എന്നു പോലും പറയാനില്ലാത്ത അഭിനയം കാഴ്ച വെച്ചു കൊണ്ടിരുന്ന സുരേഷ് മേനോൻ പോലും അവസരത്തിനൊത്തുയർന്നു.മലയാള സിനിമ ഇന്നു വരെ കണ്ടിട്ടില്ലാത്ത ചിത്രീകരണ ശൈലി എന്നു നിസ്സംശയം പറയാം. അസാധ്യം എന്നു തന്നെ തോന്നുന്ന ചില ഷോട്ടുകൾ. കാമറാമാൻ അജയൻ വിൻസന്റിനു ഫുൾ മാർക്ക്! കിഴ്ക്കാം തൂക്കായ കൊല്ലിയുടെ വക്കിൽ ലോറി ചവിട്ടി നിർത്തി പുറത്തിറങ്ങി വരുന്ന ശിവൻകുട്ടിയുടെ, ശൂന്യതയിൽ കാമറ വെച്ച് എന്ന പോലെ എടുത്ത ആ ഷോട് ഉദാഹരണം!
വീണ്ടും ആ യാത്രയുടെ അവസാനത്തോടടുക്കുമ്പോൾ ചിത്രത്തിന്റെ ഒഴുക്കിന് ഭംഗം വരുന്നു. സത്യത്തിൽ ആ ഒരു യാത്രയുടെ മൊത്തം ഇംപാക്ട് പ്രേകഷകൻ അനുഭവിക്കുന്നത്, അതിന്റെ അവസാനം തന്നെ കാത്തിരിക്കുന്നതെന്ത് എന്ന അനിശ്ചിതത്തിന്റെ നിഴൽ കൂടെയുള്ളത് കോണ്ടാണ്. പക്ഷേ ആ അശുപത്രി രംഗങ്ങളും ഏറ്റു പറച്ചിലും തുടാർന്ന് വളരെ റിലാക്സ്ഡ് ആയി തുടരുന്ന യാത്രയും, പിന്നെ ഏതാണ്ട് ഇവിടെ വെച്ച് പ്രേക്ഷകൻ ഊഹിച്ചെടുക്കുന്ന ചില കാര്യങ്ങളും,അതിൽ നിന്നും വത്യസ്തമായി ഒന്നും നൽകാനില്ലതെ അവസാനിക്കുന്ന സിനിമയും...ഒടുക്കം ആർത്ത്ലച്ചു വന്ന തിരമാല പുഴിമണലിൽ അടിച്ചു കയറി നിശ്ശബ്ദമായി പിൻവാങ്ങിപ്പോയപോലൊരു അനുഭവം! തിയേറ്റർ വിട്ടിറങ്ങി വരുമ്പോൾ മനസ്സിൽ അവശേഷിക്കുന്നത് അങ്ങിനെയൊരു വികാരമാണ്.
സിനിമയുടെ മൊത്തം അടിത്തറയിൽ കാര്യമായ വിള്ളൽ വീഴ്ത്തിയ മറ്റു ചില കാര്യങ്ങൾ കൂടെ. സിനിമയുടെ അവസാനം തീഷ്ണമായൊരു അനുഭവമായി മാറേണ്ടിയിരുന്നെങ്കിൽ, ശിവൻകുട്ടിയും അയാളുടെ കുടുംബവും തമ്മിലുള്ള ബന്ധത്തിന്റെ ആഴം പ്രേക്ഷകനിൽ കൂടെ എത്തേണ്ടതായിരുന്നു. ഭൂമികയുടെ അൽപ സ്വൽപം ഭൂമിശാസ്ത്രം മനസ്സിലാക്കാനായി എന്നതല്ലാതെ അതിനുദ്ദേശിച്ച ആ ഗാന രംഗം കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമുണ്ടായില്ല. മകളായഭിനയിച്ച കുട്ടിയുടെ, എൽ.കെ.ജി കുഞ്ഞുങ്ങൾ ആംഗ്യപ്പാട്ട് പാടും പോലെയുള്ള അഭിനയം കൂടെയായപ്പോൾ ആ ഒരു ഭാഗം നൂറു ശതമാനം ഫ്ലോപ്പ്!ഇതാണ് തുടക്കത്തിൽ സൂചിപ്പിച്ച കാര്യം. അക്ഷന്തവ്യമായ അലംഭാവം. ഇത്തരം ഒരു സിനിമയിൽ ഇഴയടുപ്പത്തോടെ ഇഴുകിച്ചേർന്നു നിൽക്കേണ്ട ഭാഗങ്ങൾ ചിത്രീകരിക്കുന്നതിൽ കാണിച്ച ആ ഉദാസീനത...മോഹൻലാലിനൊപ്പം കട്ടയ്ക്കു കട്ട നിന്നഭിനയിക്കേണ്ട ഉണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരേഷ് മേനോൻ എന്ന നടന്റെ കാസ്റ്റിംഗ്...ഇതിനൊന്നും ബ്ലെസ്സി എന്ന സംവിധായകൻ കം തിരക്കഥാകൃത്തിന് മാപ്പു കൊടുക്കാൻ തോന്നുന്നില്ല.
അതു വരെ അടക്കി വെച്ചതെല്ലാം ഒരുരുൾപൊട്ടലായി ശിവൻകുട്ടിയെ വിഴുങ്ങിക്കളയുന്ന ആ രംഗത്തിന്റെ ചിത്രീകരണവും ഇവിടെ പരാമർശിക്കാതിരിക്കാൻ വയ്യ. ഒരു ഭ്രമരത്തിന്റെ മനസ്സിൽ തുളച്ചു കയറുന്ന മുരളലിന്റെ അകമ്പടിയോടെ വന്ന ആ സീക്വൻസ്, പ്രതിഭാ ദാരിദ്ര്യം അനുഭവിക്കുന്ന ചില സംവിധായകരുടെ ഗിമ്മിക്സ് പോലെ ബാലിശമായ ഒരവതരണം ആയിപ്പോയി സത്യത്തിൽ. വൈഡ് ആംഗിൾ ലെൻസിൽ എടുക്കുന്ന ക്ലോസപ് ഷോട്ടുകൾ വക്രീകരിക്കുന്ന മുഖവും, നാലുഭാഗത്തു നിന്നും കുലുങ്ങി പാഞ്ഞടുക്കുന്ന കാമറയുടെ ദ്രുതചലനവും എന്ന ക്ലീഷേ ഇവിടെയെടുത്തു പ്രയോഗിച്ചതിലെ യുക്തി എത്ര ആലോചിച്ചിട്ടും എനിക്കങ്ങ് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല! സത്യം. ചിലപ്പോ എന്റെ ആസ്വാദന നിലവാരത്തിന്റെ കുഴപ്പം ആയിരിക്കും!
താഴ്‌വാരം എന്ന ഭരതൻ ചിത്രമല്ല ഭ്രമരത്തിന്റെ ബഞ്ച് മാർക്ക്. സദയം എന്ന എം.ടി - സിബി മലയിൽ ചിത്രത്തിനോടാണ് എനിക്കിതിനെ ചേർത്തു വെയ്ക്കാൻ തോന്നുന്നത്. പ്രത്യേകിച്ചും മോഹൻലാൽ എന്ന നടന്റെ അഭിനയ ശേഷിയുടെ മാറ്റുരയ്ക്കുന്നതിൽ. രണ്ടു കുട്ടികളെയടക്കം നാലുപേരെ കൊന്ന കുറ്റത്തിന് തൂക്കിലേറ്റപ്പെടുന്ന സത്യനാഥ് എന്ന ചിത്രകാരൻ, ഒരു പക്ഷേ മോഹൻ ലാലിന്റെ അഭിനയ ജീവിതത്തിൽ ഏറ്റവും അണ്ടർ എസ്റ്റിമേറ്റ് ചെയ്യപ്പെട്ട കഥാപാത്രം ഇതായിരിക്കും എന്നു തോന്നുന്നു. ചിത്രത്തിന്റെ ആദ്യ അരമണിക്കൂറിൽ ഈ കഥാപാത്രത്തിന് ഒരു ഡയലോഗ് പോലുമില്ല. പക്ഷേ വെറും ശരീര ഭാഷയിലൂടെ താൻ കടന്നു വന്ന അഗ്നിപാതകൾ എത്ര അനായാസമായാണ് ആ നടൻ വരച്ചിട്ടത്!പറഞ്ഞു വന്നത് അതല്ല. ഈ സിനിമയുടെ അവസാനം കാണിക്കുന്ന, സത്യനാഥിനെ തൂക്കിക്കൊല്ലുന്ന ജയിൽ രംഗങ്ങളുടെ തീവ്രതയിലേക്ക് പ്രേക്ഷകനെ പടിപടിയായി എത്തിക്കുന്നതിൽ എം.ടി യും സിബിയും കാണിച്ച അസൂയാ വഹമായ ആ കയ്യടക്കം ഭ്രമരത്തിൽ ബ്ലെസ്സിക്ക് എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല തന്നെ! തൂക്കി ക്കൊല്ലുന്നതിനു തൊട്ടു മുൻപ് ജയിൽ ഡോക്ടറോട്, "എനിക്കിപ്പോ ജീവിക്കണം എന്നു തോന്നുന്നു സർ" എന്ന ഒരൊറ്റ ഡയലോഗിൽ അന്ത്യരംഗങ്ങളുടെ മുഴുവൻ തീഷ്ണതയും ആവാഹിച്ചു നിർത്തിയ ആ ഒരു ഇന്ദ്രജാലം പോലൊന്ന് ശരിക്കും ഭ്രമരം എന്ന സിനിമയിൽ നഷ്ടപ്പെടുന്നു.
എങ്കിലും ചപ്പുചിപ്പു ചവറുകളുടെ കുത്തൊഴുക്കിനിടയിൽ മലയാള സിനിമയിൽ വല്ലപ്പോഴും സംഭവിക്കുന്ന ഇത്തരം ആത്മാർത്ഥ ശ്രമങ്ങൾക്ക് ബ്ലെസ്സി എന്ന സംവിധായകനോട് ഒരു ശരാശരി മലയാളി സിനിമാ പ്രേമി എന്ന നിലയിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. ഉറപ്പായിട്ടും!
Showing posts with label സിനിമ. Show all posts

Wednesday, July 15, 2009
Sunday, April 13, 2008
എന്നാലും എന്റെ അന്തിക്കാടേ.....!!
ട്രെയിന്‍ വരാന്‍ ഇനിയും മണിക്കൂറുകള്‍ ബാക്കി. വിഷു ത്തിരക്കിനാല്‍ വീര്‍പ്പു മുട്ടുന്ന കോഴിക്കോട് നഗരം! ഒടുക്കത്തെ ചൂടും. അപ്പോ സ്വസ്ഥമായി കുറച്ചു നേരം കളയാന്‍ സിനിമാ തിയേറ്റര്‍ തന്നെ ശരണം. റെയില്‍വേ സ്റ്റേഷന് തൊട്ടടുത്ത് അപ്സര തിയേറ്ററും അവിടെ സത്യന്‍ അന്തിക്കാടിന്റെ "ഇന്നത്തെ ചിന്താവിഷയവും" കളിക്കുമ്പോള്‍ പിന്നെന്താലോചിക്കാന്‍....!!
ദൈവമേ...അന്തിക്കാട് ഇങ്ങനൊരു കൊലച്ചതി ചെയ്യും എന്നു സ്വപ്നത്തില്‍ പോലും കരുതിയില്ല.. ഒരു തിരക്കഥയെ എങ്ങിനൊക്കെ അംഗഭംഗപ്പെടുത്താം എന്ന വിഷയത്തില്‍ വല്ല പഠനവും നടത്തുന്നവര്‍ക്ക് നല്ലൊരു റഫറന്‍സ് ആവുന്നു. ഈ സിനിമ. രചയിതാവിന്റെ കൈയ്യില്‍ നിന്നും കുതറിച്ചാടി തോന്നിയ വഴിക്കൊക്കെ നടക്കാന്‍ തുടങ്ങുന്ന തിരക്കഥ "രസതന്ത്ര" ത്തിലും, "വിനോദയാത്ര" യിലുമൊക്കെ നാം കണ്ടതാണ്. പക്ഷേ തിരക്കഥാകാരനായ അന്തിക്കാട് വരുത്തിയ പിഴവുകള്‍ സംവിധായകനായ അന്തിക്കാടിന് മറികടക്കാനായത് കൊണ്ട് അസ്സലാകപ്പാടെ നോക്കിയാല്‍ ഭേദപ്പെട്ട എന്നു പറയാവുന്ന ചിത്രങ്ങളായിരുന്നു രണ്ടും. പക്ഷേ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അമ്പേ പരാജയപ്പെട്ട അന്തിക്കാടിനെനോക്കി അന്തം വിട്ടിറങ്ങിപ്പോരേണ്ടി വന്നു ഈ സിനിമയുടെ അവസാനം....പ്രത്യേകിച്ചും ചിന്താവിഷയത്തിന്റെ രണ്ടാം പകുതി കണ്ടിരിക്കുന്നതിനിടയില്‍ ഒന്നു കൂവാന്‍ മുട്ടിയതിനെ അടക്കണമെങ്കില്‍ പടം കാണാന്‍ പോകുന്നതിനു മുന്‍പ് ക്ഷമാ വര്‍ദ്ധിനീ കഷായം ഒരു രണ്ടുകുപ്പിയെങ്കിലും കുടിക്കേണ്ടി വരും, മിനിമം! (അതിനു നേരം കിട്ടാത്തത് കൊണ്ട് വൈക്കം മുഹമ്മദ് ബഷീറിനെ നായകന്‍ എടുത്തിട്ടലക്കാന്‍ തുടങ്ങുന്ന രംഗത്തിന്റെ തുടക്കത്തിലെ കുയില്‍ നാദത്തോടൊപ്പം അറിയാതെ കൂവിപ്പോയി, ഒറ്റയ്ക്കല്ല മൊത്തം തിയേറ്ററിനൊപ്പം)
എനിക്കിഷ്ടപ്പെട്ട പത്ത് മലയാളം സിനിമകളെ പറ്റി ചോദിച്ചാല്‍ ഒരു ശങ്കയുമില്ലാതെ പറയാന്‍ പറ്റുന്ന രണ്ടു സിനിമകളാണ് അന്തിക്കാടിന്റെ അപ്പുണ്ണി യും പൊന്മുട്ടയിടുന്ന താറാവും. നല്ല നാടന്‍ പാട്ടു പോലെ ഹൃദ്യമായ രണ്ടു സിനിമകള്‍. കാവ്യഭംഗിയോലും തിരക്കഥയുടെയും ലക്ഷ്യബോധത്തോടെയുള്ള സംവിധാനത്തിന്റെയും മികച്ച ഒരു കൂടിച്ചേരല്‍ ഈ സിനിമകളെ നല്ലൊരു ദൃശ്യാനുഭവമാക്കി മാറ്റി എന്നു വിലയിരുത്തുന്നതില്‍ തെറ്റില്ല എന്നു തോന്നുന്നു. 'വീണ്ടും ചില വീട്ടു വിശേഷങ്ങള്‍" എന്ന സിനിമയും ഒരളവു വരെ ഈ ഗണത്തില്‍ പെടുത്താം.
എത്രമികച്ച സംവിധായകനായാലും ശരി, കെട്ടുറപ്പുള്ള ഒരു തിരക്കഥ ഇല്ലാതെ നടത്തുന്ന സംവിധാനാഭ്യാസങ്ങള്‍ മിക്കതും വന്‍ സിനിമാ ദുരന്തങ്ങളായി അവസാനിച്ച ചരിത്രമേ ഉള്ളൂ എന്നോര്‍ക്കുന്നത് അവര്‍ക്കും പ്രേക്ഷകര്‍ക്കും നല്ലതിനായിരിക്കും എന്ന് അടിവരയിട്ട് പറയുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന സിനിമ. ഒന്നുകൂടെ വിശാലമായി ചിന്തിച്ചാല്‍ തിരക്കഥയും സംവിധാനവും പരസ്പര പൂരകങ്ങളാവുന്നു എന്നു പറയുന്നതാവും ഒന്നു കൂടെ ശരി. എം.ടി വാസുദേവന്‍ നായരുടെ തിരക്കഥകള്‍ ഐ.വി. ശശിയും ഹരിഹരനും, ലോഹിതദാസിന്റെ തിരക്കഥകള്‍ സിബിമലയിലും കൈകാര്യം ചെയ്ത രീതി നോക്കിയാല്‍ മതിയാവും ഇക്കാര്യം ബോധ്യപ്പെടാന്‍. എം.ടിയുടെ തിരക്കഥയില്‍ ശശി സംവിധാനം ചെയ്ത "ആള്‍ക്കൂട്ടത്തില്‍ തനിയെ", ഹരിഹരന്‍ സംവിധാനം ചെയ്ത"ആരണ്യകം", "വടക്കന്‍ വീരഗാഥ", ലോഹിത ദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം, മായാമയൂരം തുടങ്ങിയ സിനിമകളോക്കെ മലയാള സിനിമാ ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായങ്ങളാവുന്നതും അതുകൊണ്ടു തന്നെ. തട്ടിക്കൂട്ട് തിരക്കഥ കൊണ്ട് ശില്‍പഗോപുരം പണിയാന്‍ ശ്രമിച്ച് ഇതേ സംവിധായകരൊക്കെ തന്നെ മൂക്കും കുത്തി വീണ കാഴ്ചയും സമീപകാല സിനിമാക്കഥകളില്‍ നാം കണ്ടു. ഐ.വി ശശിക്ക് പിന്നെയൊരു ഹിറ്റ് സിനിമ ചെയ്യാന്‍, ഒരു പൊട്ട ഭാഗ്യം പോലെ രചയിതാവിനു വീണുകിട്ടിയ ദേവാസുരം വേണ്ടി വന്നു. മറ്റു രണ്ടു പേര്‍ പാല പോയ ഭൂതങ്ങളെ പോലെ മലയാള സിനിമയുടെ വെളിമ്പറമ്പുകളില്‍ അലഞ്ഞ് നടക്കുന്നു. (പഴശ്ശി രാജ എന്താവുമോ എന്തോ?)
പക്ഷേ തിരക്കഥ മാത്രം നന്നായിട്ട് വല്ല കാര്യവുമുണ്ടോ? ഒരു തിരക്കഥയെ അതിനിണങ്ങും വിധമുള്ള ദൃശ്യാനുഭവമാക്കി മാറ്റണമെങ്കില്‍ പ്രതിഭാധനനായ ഒരു സംവിധായകന്റെ ഭാവനയും നിരീക്ഷണ പാടവവും കൂടിയേ തീരൂ.
"നിസ്സഹായനായി മീരയെ നോക്കുന്ന രവി. അയാളുടെ കണ്ണുകളില്‍ നിരാശയും സങ്കടവും തെളിഞ്ഞു കാണാം" എന്നു തിരക്കഥാകൃത്ത് എഴുതി വെച്ചാല്‍ ആ നിരാശയും സങ്കടവും അഭിനേതാവ്, ആ ഒരു പ്രത്യേക കഥാ സന്ദര്‍ഭത്തില്‍ എങ്ങനെ പ്രകടിപ്പിക്കണം എന്നു കൃത്യമായി അറിയുന്ന ഒരു സംവിധായകന്‍ ഇല്ലെങ്കില്‍ മോര്‍ച്ചറിയില്‍ കൊണ്ടു കിടത്താന്‍ പാകത്തിലുള്ളൊരു സിനിമയായിട്ടായിരിക്കും ആ തിരക്കഥ തിയേറ്ററുകളിലെത്തുന്നത്. ഭൂതക്കണ്ണാടി എന്ന മനോഹരമായൊരു തിരക്കഥയെ ലോഹിതദാസ് സ്വയം സംവിധാനം ചെയ്തതിന്റെ അനുഭവം മാത്രം മതിയാകും ഇതു തെളിയിക്കാന്‍.
അങ്ങിനെയെങ്കില്‍ സ്വന്തം രചന, അതിന്റെ സത്ത ചോര്‍ന്നു പോകാതെ ചിത്രീകരിക്കാന്‍ കഴിയുന്ന തിരക്കഥാ കൃത്ത് കം സംവിധായകനായിരിക്കണമല്ലോ സകല കലാവല്ലഭന്‍? ഒരു പക്ഷേ, അതേ എന്നു തന്നെയായിരിക്കും ഉത്തരം!തീര്‍ച്ചയായും ശ്രീനിവാസന്‍, ശ്യാമപ്രസാദ്, ബ്ലെസ്സി തുടങ്ങിയ കലാകാരന്മാരെ നമുക്കാ പട്ടികയില്‍ പെടുത്താം. (അടൂര്‍, റ്റി.വി. ചന്ദ്രന്‍, പി.റ്റി. കുഞ്ഞു മുഹമ്മദ് തുടങ്ങിയവരെ വിസ്മരിച്ചതല്ല; സത്യന്‍ അന്തിക്കാടില്‍ നിന്നു തുടങ്ങിയത് ആ വഴി തന്നെ പോട്ടെ എന്നു വെച്ചിട്ടാണ്.) സെല്‍ഫ് കോണ്‍ഫിഡന്‍സ് ചെലപ്പോ കൂടിപ്പോകുന്നത് കൊണ്ട് ഇട്യ്ക്കോരോ ഭാര്‍ഗവചരിതവും, പളുങ്കു മൊക്കെ വന്നു പെട്ടേയ്ക്കാമെങ്കിലും!
വീണ്ടും സത്യനിലേക്ക് വരാം. ഈ അവസാനം പറഞ്ഞ വല്ലഭന്മാരുടെ നിരയിലേക്ക് കസേര വലിച്ചിട്ടിരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളുടെ ദയനീയവും എന്നാല്‍ അനിവാര്യമായതുമായ ഒരു സമ്പൂര്‍ണ്ണപരാജയമാവുന്നു "ഇന്നത്തെ ചിന്താവിഷയം" എന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമ.
ഏറ്റവും മിതമായി പറഞ്ഞാല്‍ എണ്‍പതുകളില്‍ പുറത്തു വരേണ്ട ഒരു സിനിമയെ അഴകപ്പന്റെ കിടിലന്‍ ക്യാമറ കൊണ്ട് ആര്‍ഭാടമാക്കി ഇന്തക്കാലത്തേക്ക് റിലീസ് ചെയ്താല്‍ എങ്ങിനിരിക്കും. അതു തന്നെ ഇത്. (അത്രയും ദൃശ്യപ്പൊലിമയുള്ള ഫ്രെയിമുകള്‍ ഈ ചിത്രം ആവശ്യപ്പെടുന്നുണ്ടോ എന്നത് വേറെകാര്യം)
ഒരു ഡോക്യുമെന്ററി ടച്ചോടെയാണ് ചിത്രത്തിന്റെ തുടക്കം. ഭര്‍ത്താക്കന്മാരുടെ സ്വഭാവ വിശേഷങ്ങള്‍ സഹിക്കാന്‍ മേലാഞ്ഞ്, വീടു വിട്ടിറങ്ങി സ്വന്തമായി അധ്വാനിച്ച് വാശിയോടെ ജീവിക്കുന്ന മൂന്ന് പെണ്ണുങ്ങളെ തുടക്കത്തില്‍ സംവിധായകന്റെ തന്നെ പശ്ചാത്തല വിവരണത്തിന്റെ അകമ്പടിയോടെ നാം പരിചയപ്പെടുന്നു. പക്ഷേ, ഉഗ്രന്‍, പുതിയൊരു ട്രീറ്റ്‌മന്റ്, ബലേ ഭേഷ് എന്നൊക്കെ പറയാന്‍ തുടങ്ങുന്ന പ്രേക്ഷകന്റെ സഹന ശക്തിയെ കൊഞ്ഞനം കുത്തിക്കൊണ്ടാണ്, ഒരു പത്തിരുപതു കൊല്ലം മുന്നേ ജോഷിയും സാജനുമൊക്കെ കലക്കി വെച്ച സോപ്പ് വെള്ളത്തില്‍ അഞ്ചാറു മാസം മുക്കിവെച്ച് വെളുപ്പിച്ച് ശുദ്ധീകരിച്ചെടുത്ത നായകന്‍ - സകലഗുണ സമ്പന്നനായ നായകന്‍! - ഇവര്‍ക്കിടയിലേക്ക് പൊട്ടി വീഴുന്നത്.
പണ്ടത്തെ സ്റ്റോറി ബോര്‍ഡില്‍ ഒരു ലൈന്‍ പോലും മാറ്റേണ്ടി വരുന്നില്ല. ആദ്യം ഉടക്ക്, പിന്നെ കുട്ടികളുമായി ചങ്ങാത്തം, ഒടുക്കം ഈ മൂന്നു പെണ്ണുങ്ങളുടെയും മനസ്സില്‍ നായകന്‍ കയറിക്കൂടുന്നു. ഈ മൂന്നു പെണ്ണുങ്ങളില്‍ ഒരുത്തി അത്യത്ഭുത ഭയ ഭക്തി ഭാവത്തില്‍ ഒരു ചോദ്യവും ചോദിക്കുന്നുണ്ട്. “ഇക്കാലത്ത് ഇത്രയും മാന്യനായ ആണുങ്ങളുമുണ്ടോ?“ എന്ന്. സ്ത്രീ പ്രേക്ഷകര്‍, സ്ത്രീ പ്രേക്ഷകര്‍ എന്ന് ഒരു ലക്ഷത്തി ഒന്നു തവണ ഉരുവിട്ട് എഴുതാനിരുന്ന ഒരു തിരക്കഥയില്‍ നിന്നും ഇതിലപ്പുറം വല്ലതും പ്രതീക്ഷിക്കുന്ന നമ്മളല്ലേ മണ്ടന്മാര്‍? (നല്ല ധീരവനിതകളായി അരങ്ങിലെത്തിയ ഈ പെണ്ണുങ്ങള്‍ നായകന്റെ മാസ്മരിക പ്രഭാവലയത്തിനുമുന്നില്‍ സാഷ്ടാംഗം വീഴുന്നത് ഒരു മുന്നറിയിപ്പു പോലും തരാതെ അവതരിപ്പിച്ചുകളഞ്ഞ ആ ഭാവനയ്ക്ക് കൊടുക്കണം പട്ടും വളയും ഒരു നാലെണ്ണം!)
പിന്നെ നായകനു കൂട്ടായി നായികയെത്തുന്നു. രണ്ടുപേരും കൂടെ ചേര്‍ന്ന് ഈ മൂന്നു കുടുംബങ്ങളെ ഒന്നിപ്പിക്കാന്‍ നടത്തുന്ന യത്നങ്ങളാണ് തുടര്‍ന്ന് കഥയെ മുന്നോട്ട് നയിക്കുന്നത് എന്നാണ് സംവിധായകന്‍ കം തിരക്കഥാ കൃത്ത് ഉദ്ദേശിച്ചത് എന്നു തോന്നുന്നു. അടുക്കും ചിട്ടയുമില്ലാതെ ചിതറിക്കിടക്കുന്ന ഒരുപാട് രംഗങ്ങളുടെ കുത്തൊഴുക്കില്‍ നിന്നും ഇതൊക്കെയാണ് അദ്ദേഹം പറയാന്‍ ശ്രമിക്കുന്നത് എന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്നു മാത്രം.
അതിനിടക്ക് നായികയുടെ കുടുംബ പശ്ചാത്തലം തേടി തമിഴ്‌നാട്ടിലേക്കോ കര്‍ണ്ണാടകത്തിലേക്കോ മറ്റോ ഒരു യാത്രയും നടത്തുന്നുണ്ട് നായകന്‍. കഥയും കഥാഗതിയുമായും യാതൊരു ബന്ധവുമില്ലാത്ത ആ ഒരു ഉപ കഥ എന്തിനായിരുന്നു ഈ ചിത്രത്തില്‍ എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷേ ദൃശ്യസമ്പന്നമായ ഒരു തമിഴ് ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ പാട്ട് ചിത്രീകരിക്കാന്‍ വേണ്ടി നടത്തിയ ഒരു ഏച്ചുകെട്ടലായിരിക്കും ഇതെന്നു തോന്നുന്നു. അതു കൊണ്ടു തന്നെ ഒരുപാടു നീളത്തില്‍ അത് നല്ലോണം മുഴച്ചു നില്‍ക്കുന്നുമുണ്ട്. ഇളയരാജയുടെ ഈണമൊപ്പിച്ച് ഗിരീഷ് പുത്തഞ്ചേരി വരികളെഴുതിയ പാട്ടുകള്‍ ഒന്നു പോലും മനസ്സില്‍ തങ്ങിനില്‍ക്കുന്നവയുമല്ല.
ഇന്നത്തെ കാലത്ത് സിനിമ കാണാനെത്തുന്ന സാധാരണ പ്രേക്ഷകനെ എത്ര വികലമായാണ് അല്ലെങ്കില്‍ എത്ര നിസ്സാരന്മാരായാണ് ലുബ്ധപ്രതിഷ്ഠരായ സംവിധായകന്‍മാര്‍ പോലും വിലയിരുത്തുന്നത് എന്ന് വിളിച്ചുപറയുന്ന ഒരു രംഗം ഈ ചിത്രത്തില്‍ സങ്കടപൂര്‍വം കാണേണ്ടിയും വന്നു. പണ്ടത്തെ പട്ടണപ്രവേശനത്തിലാണെന്നു തോന്നുന്നു, മോഹന്‍ലാലൂം ശ്രീനിവാസനും, കുടനന്നാക്കുന്നവരും കൈനോട്ടക്കാരുമൊക്കെയായി കേസ് തെളിയിക്കാന്‍ നടക്കുന്നത് നാം കണ്ടത്. ഇവിടെ മോഹന്‍ ലാലും ഇന്നസെന്റും വേഷം മാറി, ഹാജിയാരും മൊല്ലാക്കയുമായി, ഒരു മുസ്ലിം തറവാട്ടില്‍ പെണ്ണു കാണാന്‍ പോകുന്നത് യാതൊരുളുപ്പുമില്ലാതെ ചിത്രീകരിച്ചു വെച്ചിരിക്കുന്നു അന്തിക്കാട്!! ഇത്തരം കോപ്രായങ്ങളെ നോക്കി “ഹാ കഷ്ടം” എന്നല്ലാതെ എന്തു പറയാന്‍!
പക്ഷേ ഇതിനെക്കാളൊക്കെ അസഹനീയം ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ നായകന്‍ നടത്തുന്ന ഗിരിപ്രഭാഷണങ്ങളാവുന്നു. ഇതുവരെ ആരും പറഞ്ഞുതരാത്ത ചില അസാധ്യ വിശകലനങ്ങളും അദ്ദേഹം നമുക്കായ് സദയം ഉത്ഘോഷിക്കുന്നുണ്ട്. പരസ്പരം വഴക്കടിച്ച് പിരിഞ്ഞു നില്‍ക്കുന്ന മാതാപിതാക്കന്മാര്‍ ഏറ്റവുമധികം ബാധിക്കുക അവരുടെ കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയെ ആയിരിക്കുമത്രേ! ഭയങ്കരം...!!ഇതൊന്നും മുന്‍പാരും കേട്ടിട്ടേ ഇല്ലെന്ന് ക്ലൈമാക്സില്‍ ഒന്നായ കുടുംബങ്ങളെ മുന്നില്‍ നിര്‍ത്തി അച്ചാലും മുച്ചാലും നടന്ന് നടത്തുന്ന ആ ഉത്ബോധനത്തിന് തിയേറ്ററില്‍ നിന്നുയര്‍ന്ന നിര്‍ത്താതെയുള്ള കൂവലില്‍ നിന്നും മനസ്സിലായി. സത്യമായും അത് മറ്റേ ഫാന്‍ അസോസിയേഷന്‍ കൂവലല്ല. സത്യന്‍ അന്തിക്കാടിനോടും മോഹന്‍ലാലിനോടും തോന്നിയ ആ ഒരു പിറ്റി ഫീലിംഗ് ഉണ്ടല്ലോ. അതില്‍ നിന്നും ഉയര്‍ന്ന കൂവലാകുന്നു. (ഒരുപക്ഷേ ഒരു പാട് പ്രതീക്ഷിച്ചു പോയ കാണികളുടെ ഒരു രോഷ പ്രകടനം കൂടെയാവാം)
അഴകപ്പന്റെ ക്യാമറയും, മോഹന്‍ലാല്‍, മീരാജാസ്മിന്‍, ഇന്നസെന്റ്, മാമുക്കോയ, മുകേഷ്, സുകന്യ, മോഹിനി, മുത്തുമണി തുടങ്ങിയ അഭിനേതാക്കളുടെ ആസ് യൂഷ്വല്‍ പ്രകടനവും മാറ്റി നിര്‍ത്തിയാല്‍ നല്ലതെന്ന് പറയാന്‍ ഒന്നുമില്ലാത്ത ഒരു ചിത്രം എന്നാണ് ഒരവസാന വിശകലത്തില്‍ തോന്നുന്നത്.
എന്നും ഒരേ സ്റ്റോപ്പിലേക്ക് കൃത്യമായും ഓടുന്ന ഒരു ബസ്സ് എന്ന് സലീം കുമാര്‍ ഈയിടെ സത്യന്‍ അന്തിക്കാടിന്റെ സിനിമകളെ കണിശമായും വിലയിരുത്തിയിരുന്നു. പക്ഷേ ഈ ബസ്സ് പാതിവഴിയില്‍ സകല ടയറും പഞ്ചറായി, ബ്രേക്ക് ഡൗണ്‍ ആയി കിടക്കുന്ന കാഴ്ച, നല്ല മലയാളം സിനിമകളെ സ്നേഹിക്കുന്ന, സത്യന്‍ അന്തിക്കാട് എന്ന സംവിധായകനെ സ്നേഹിക്കുന്ന മലയാളികള്‍ക്ക് തീര്‍ത്തും ദു:ഖകരമാണല്ലോ!?.
(ഹരീ, ഞാന്‍ സിനിമാ വിശകലനത്തിന് ഇറങ്ങിത്തിരിച്ചതല്ലാ കേട്ടോ. മ്മടെ അന്തിക്കാട് ഇങ്ങനെ നിരാശപ്പെടുത്തിയപ്പോ എഴുതിപ്പോയതാണേയ്)

Subscribe to:
Posts (Atom)