Wednesday, May 14, 2008

കൊഞ്ചനെ കോര്‍ത്ത് കൊളവനെ പിടിക്കുന്നവര്‍!!

"കൊഞ്ചനെ കോത്ത്‌ കൊളവനെ പിടിക്കുക" എന്നൊരു ചൊല്ലുണ്ട്‌ മലബാറില്‍. കൊഞ്ചന്‍ അഥവാ ചെമ്മീന്‍ തന്നെ വിലപിടിപ്പുള്ള ഒരു ഉരുപ്പടിയാണ്‌. അതിനെ ഇരയായി കോര്‍ത്ത്‌ ചൂണ്ടയിട്ടാല്‍ മിനിമം അതിനേക്കാളും വിലയുള്ള എന്തേലും കിട്ടണമല്ലോ?

പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ സമ്മതത്തോടെയോ ബലപ്രയോഗത്തിലൂടെയോ അല്ലെങ്കില്‍ ഭീഷണീയിലൂടെയോ ലൈംഗികമായി ചൂഷണം ചെയ്യുക എന്നത്‌ ഇന്‍ഡ്യന്‍ പീനല്‍ കോഡ്‌ പ്രകാരം വളരെ ഗൗരവതരമായ കുറ്റകൃത്യമാവുന്നു. ജീവപര്യന്തം തടവ്‌ വരെ കിട്ടാവുന്ന കുറ്റ കൃത്യം! കൊലപാതകമടക്കം മറ്റേല്ലാ കുറ്റകൃത്യങ്ങളിലും, താന്‍ കുറ്റം ചെയ്തിട്ടില്ലാ എന്നു പ്രതിക്ക്‌ നിഷേധിച്ചാല്‍ മാത്രം മതി. അത്‌ തെളിയിക്കാനുള്ള ബാധ്യത നുമ്മടെ പോലീസിനാണ്‌! എന്നാല്‍ ഇതില്‍ മാത്രം താന്‍ കുറ്റം ചെയ്തിട്ടില്ല എന്നു തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാവുന്നു.

വസ്തുതകള്‍ ഇങ്ങിനെയായിരിക്കെ ഈ ആസാമിചൈതന്യ സന്തോഷ മാധവനവര്‍കള്‍ടെ കേസില്‍ അസ്സലാകപ്പാടെ എന്തോ ഒരു വശപ്പിശകിന്റെ മണം അടിക്കുന്നുണ്ടോന്നൊരു ശങ്ക വരുന്നില്ലേ....

ഇല്ലെങ്കില്‍ നോക്കാം.

വസ്തുതകള്‍:-

അറസ്റ്റ്‌ ചെയ്യപ്പെടും വരെ ഈ ആസാമിക്കെതിരെ നമുക്കറിയാവുന്ന ആരോപണം എന്തായിരുന്നു? ദുബായില്‍ ബിസിനസ്സ്‌ നടത്തി വരുന്ന ഒരു സ്ത്രീയില്‍ നിന്നും ഇന്ത്യന്‍ രൂപയില്‍ കണക്കാക്കിയാല്‍ 45 ലക്ഷത്തിനു മുകളില്‍ മൂല്യം വരുന്ന യൂ.ഇ.ഈ ദിര്‍ഹംസ്‌ വിദ്വാന്‍ പറ്റിച്ചു എന്നത്‌ മാത്രം! സംശയകരമായി പറയുന്നത്‌ ആയുധ കടത്തില്‍ ആസാമിക്ക്‌ പങ്കുണ്ടായിരുന്നു എന്നൊരാരോപണം! ആയുധം കടത്തിയ ആസാമിയും ഈസാമിയും ഒന്നല്ല എന്നു പോലീസ്‌ തന്നെ അവരുടെ പത്രസമ്മേളനത്തില്‍ തറപ്പിച്ചു പറഞ്ഞിരുന്നു എന്നുമോര്‍ക്കുക!

പിന്നെ ഹവാല ഇടപാടുകളില്‍ ഒരു വമ്പന്‍ സ്രാവായിരുന്നു എന്നൊരു ആരോപണവും ഉണ്ടായിരുന്നു.

ആദ്യം പറഞ്ഞ പറ്റിക്കല്‍സില്‍ യു.ഏ.ഇ യില്‍ നിലവിലുണ്ടായിരുന്ന കേസില്‍ ഇന്റര്‍പോള്‍ അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിയുമായിരുന്നു മാധവനാചാരി!യു.ഏ.ഈ. യും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറാനുള്ള കരാര്‍ നിലവിലില്ലാത്തിടത്തോളം ആ ഒരു കുറ്റത്തിന്‌ ഈസാമിയെ ഇന്ത്യയില്‍ അറസ്റ്റ്‌ ചെയ്യാനും വകുപ്പില്ല.

ഇന്നലത്തെ പത്ര സമ്മേളനത്തില്‍, ഇന്റര്‍പോളിന്റെ കത്തില്‍ ചങ്ങാതിയെ അറസ്റ്റ്‌ ചെയ്യേണ്ട, ഒരു ഫാക്സ്‌ മാത്രം അയച്ചാ മതി എന്നു പറയുന്ന ഭാഗം, ഐ.ജി വിന്‍സന്റ്‌ പോളും, കമ്മീഷണര്‍ മനോജ്‌ അബ്രഹാമും ഒന്നിലേറെ തവണ പരാമര്‍ശിക്കുകയും ചെയ്തു!

മറ്റു പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍, ആ ദുബായ്ക്കാരിയുമായി ഒരു സെറ്റില്‍ മെന്റില്‍ എത്താന്‍ കഴിഞ്ഞാല്‍ വളരെ ഈസിയായി ഊരിപ്പോകാമായിരുന്ന ചാര്‍ജുകള്‍.

അറിഞ്ഞിടത്തോളം രാഷ്ട്രിയ സാംസ്കാരിക മേഖലകളിലെ ഉന്നതന്മാരുമായി അടുത്ത ബന്ധമുള്ള വേന്ദ്രനാകുന്നു മാധവ വേന്ദ്രന്‍!

അപ്പോള്‍ ആശ്രമം റെയിഡിനും അറസ്റ്റിനും ശേഷം ഇതിലൊക്കെ ഗുരുതരമായ ഈ ലൈംഗിക പീഡനം, അതും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ, ഏതു മാനത്തു നിനാണു പൊട്ടി വീണത്‌?

ആലോചിക്കണം....

ആദ്യം പറഞ്ഞ ആരോപണങ്ങള്‍ ശുദ്ധ കള്ളമാണെന്നു പറയാന്‍ മാധ്യമ സമക്ഷം സ്വയം അവതരിച്ചവനാണ്‌ സ്വാമി അമൃത ചൈതന്യ. അതേ ചൈതന്യ അമൃതു കുടിക്കുന്ന ലാഘവത്തോടെ താന്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും, അവരുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ടെന്നും പോലീസിനോട്‌ സമ്മതിക്കുന്നു!! പത്രസമ്മേളനത്തിനു വന്ന ചൈതന്യമാര്‍ന്ന സന്തോഷനെ കണ്ടാല്‍ ആരേലും പറയുമോ അങ്ങേരെ തല്ലി സമ്മതിപ്പിച്ചതാണ്‌ പോലീസ്‌ ഇക്കഥയൊക്കെ എന്ന്!!??

വീണ്ടും സംശയങ്ങള്‍!
രണ്ടു കൊല്ലം മുന്നെ നടന്ന പീഡന കഥയുമായി ഈ ഒരു പെണ്‍കുട്ടി ഇപ്പോ മാത്രം പ്രത്യക്ഷപ്പെട്ടതെന്തേ? അതും റെയിഡിനും അറസ്റ്റിനും ശേഷം മാത്രം?

പീഡിപ്പിക്കപ്പെട്ടു എന്നു പറയപ്പെടുന്ന മറ്റു പെണ്‍കുട്ടികളൊക്കെ എവിടെ?

തള്ളേ സംശയങ്ങള്‌ തീരണില്ലല്ലോ?

പത്ര സമ്മേളനത്തില്‍ ഏമാന്മാര്‍ ഉറപ്പിച്ചും തറപ്പിച്ചും പറയുന്നു...ഇതിയാനെതിരെ ഇപ്പോ നിലവിലുള്ള ചാര്‍ജുകള്‍ ഈ പീഡനവും, പുലിത്തോല്‍ കൈവശം വെച്ചതും മാത്രമാണ്‌...അതിനു മാത്രമായാണ്‌ ഇങ്ങേരെ അറസ്റ്റ്‌ ചെയ്തിരിക്കുന്നത്‌ എന്ന്!

അപ്പോള്‍?നമുക്കു ന്യായമായും സംഷയിച്ചൂടെ ഈ പൂണ്ട ആസാമിയും ഒരു പക്ഷേ ഉന്നതന്മാരായ മറ്റു പലരും ചേര്‍ന്ന് നടത്തിയിട്ടുള്ള അതീവ ഗുരുതരമായ മറ്റെന്തൊക്കെയോ കുറ്റകൃത്യങ്ങള്‍ പുറത്ത്‌ വരാതിരിക്കാനുള്ള ഒരു അതിജീവന തന്ത്രമാണ്‌ ഈ പീഡനക്കേസ്‌ എന്ന്? കൊഞ്ചനെ കോര്‍ത്ത്‌ കൊളവനെ പിടിക്കുന്ന അതേ തന്ത്രം?

കാരണം....ഒരാഴച, ഏറിവന്നാല്‍ പതിനഞ്ചു ദിവസം...അതിനകം ഈ വാര്‍ത്ത മറവിയില്‍ മൂടി മറ്റു വല്ല സെന്‍സേഷണല്‍ സംഭവങ്ങളും ഉയിര്‍ത്തെഴുനേല്‍ക്കും...

അപ്പോ..വിദഗ്‌ധ പരിശോധനയില്‍ പുലിത്തോള്‍ വ്യാജനായാല്‍? (അതിപ്പോ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌)

പോലീസിനു നല്‍കിയ കുറ്റസമ്മതം തെളിവായി നുമ്മടെ കോടതികള്‍ സ്വീകരിക്കില്ല. കോടതിയില്‍ സ്വാമി ക്ലീനായി കുറ്റം നിഷേധിക്കും, അന്നേരം പരാതിക്കാരിയുടെ പൊടിപോലുമില്ല കണ്ടു പിടിക്കാന്‍ എന്നു വന്നാല്‍?

ഇതു വരെ പരിശോധിച്ചിട്ടില്ലാത്ത സീഡികള്‍ക്ക്‌ അങ്ങിനെയൊരു പീഡന കഥയേ പറയാനില്ല എന്നു വന്നാല്‍?

സംശയം വേണ്ടാ...സന്തോഷ സ്വാമി ക്ലീന്‍ ക്ലീന്‍ ആയി പുറത്തു വരും. എന്നിട്ട്‌ വല്ല ലണ്ടനിലേക്കോ ആസ്ത്രേലിയായിലേക്കോ പറക്കും. നാലാമതൊരു പാസ്പോര്‍ട്ടുമായി!

അപ്പഴും ചാര്‍ജുചെയ്യാന്‍ കുറ്റമില്ലാത്ത ആസാമിയുടെ തലയില്‍ പീഡനക്കിരീടം എടുത്തു ഫിറ്റു ചെയ്ത മ്മടെ സ്വന്തം ഏമാന്മാരുടെ ശുഷ്കാന്തിയില്‍ പുളകിതഗാത്രരായി നാം അവര്‍ക്ക്‌ സല്യൂട്ട്‌ കൊടുത്തു കൊണ്ടിരിക്കും!

മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ്‌ മാധവന്‍ ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക്‌ കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!

പൊതുജനങ്ങള്‍...!!!പൊട്ടന്മാര്‍!!!

6 comments:

Physel said...

മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ്‌ മാധവന്‍ ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക്‌ കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!

പൊതുജനങ്ങള്‍...!!!പൊട്ടന്മാര്‍!!!

Inji Pennu said...

:) പറഞ്ഞതെല്ലാം പോയിന്റ്!

തറവാടി said...

സത്യങ്ങള്‍!

പ്രിയ said...

തന്നെ തന്നെ. എവിടെയോ എന്തൊക്കെയോ കുഴഞ്ഞു മറിഞ്ഞു കെടക്കുന്നു. ആരൊക്കെയോ കളിക്കുന്നു.

"കാരണം....ഒരാഴച, ഏറിവന്നാല്‍ പതിനഞ്ചു ദിവസം...അതിനകം ഈ വാര്‍ത്ത മറവിയില്‍ മൂടി മറ്റു വല്ല സെന്‍സേഷണല്‍ സംഭവങ്ങളും ഉയിര്‍ത്തെഴുനേല്‍ക്കും...
അപ്പോ..വിദഗ്‌ധ പരിശോധനയില്‍ പുലിത്തോള്‍ വ്യാജനായാല്‍? (അതിപ്പോ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്‌)
ഇതു വരെ പരിശോധിച്ചിട്ടില്ലാത്ത സീഡികള്‍ക്ക്‌ അങ്ങിനെയൊരു പീഡന കഥയേ പറയാനില്ല എന്നു വന്നാല്‍?
മയക്കു മരുന്ന് കടത്തോ,ആയുധക്കടത്തോ, ഭീകരപ്രവര്‍ത്തനമോ അല്ലെങ്കില്‍ അതിലും കൂടിയ മറ്റു വല്ല കേസിലുമോ അകത്താകേണ്ടിയിരുന്ന സ്വാമി അമൃത ചൈതന്യ സന്തോഷ്‌ മാധവന്‍ ഭൂലോകത്തിന്റെ ഏതേലും കോണിലും അങ്ങേര്‍ക്ക്‌ കുഴലൂത്തു നടത്തിക്കൊണ്ടിരുന്ന മ്മടെ സ്വന്തം ദാസന്മാര്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലിരുന്നും പൊട്ടി പൊട്ടി ചിരിച്ചു കൊണ്ടേയുമിരിക്കും!
"

താങ്കള് പറയുന്നപോലെ തന്നെ വരാന് പോകുന്ന എപിസോഡുകള്

അനില്‍ശ്രീ... said...

ഫൈസല്‍.. ഇത് എനിക്ക് നേരത്തേ തോന്നിയിരുന്നു. ഞാന്‍ അത് സുഹൃത്തുക്കളുമായി സംസാരിക്കുകയും ചെയ്തു. അതു വച്ച് ഒരു അഭിപ്രായം ഈ പോസ്റ്റില്‍ പറയുകയും ചെയ്തു.

ഈ കേസുകള്‍ എല്ലാം ദുര്‍ബലം ആയവ ആണ്. അല്ലെങ്കില്‍ ഇങ്ങനെ ഒരു പെണ്‍കുട്ടി പെട്ടെന്ന് ഉദയം ചെയ്യില്ലായിരുന്നു. ഇന്റര്‍പോളിന്റെ കേസില്‍ അറസ്റ്റ് ചെയ്താല്‍ ഇന്റര്‍പോളിന് കൈമാറേണ്ടതാണ്. അതുണ്ടായാല്‍ യു.എ.ഇ പോലീസിന് കൈമാറിയാല്‍ പിന്നെ എത്ര നാള്‍ ജയിലില്‍ കിടക്കേണ്ടി വരും? അതു കൊണ്ട് ചെറിയ കേസുകള്‍ എഴുതി അകത്തിട്ടാല്‍ തെളിവുകളുടെ അഭാവത്തില്‍ അങ്ങേര്‍ക്ക് വെളിയില്‍ വരാം. അതാണ് കാര്യം.

Anonymous said...

പിന്നെ എന്നെ നന്നായി മലയാലം റ്റ്യ്പ് ചെയ്യന്‍ ഒന്നു ഹെല്പ് ചെയ്യാമൊ എന്റെ ഫ്ര്ന്ദ് അയചു തന്ന കൊചു റ്റ്രെസ്യൌദെ റ്റ്രൈയ്ന്‍ യത്ര ലിങ്ക് എന്നെഉം ബ്ലൊഗിങ്ല് ഇന്റെരെസ്റ്റെദ് ആക്കി..but i dont know how exactly people like u type almost all the letters ..pls help me..na????